21 April 2009

അബുദാബിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകള്‍ക്ക് നിയമ ലംഘനം നടത്തിയതിന് ഹെല്‍ത്ത് അഥോറിറ്റിയുടെ താക്കീത്

അബുദാബിയിലെ ഇരുപതിലധികം വരുന്ന സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകള്‍ക്ക് നിയമ ലംഘനം നടത്തിയതിന് അബുദാബി ഹെല്‍ത്ത് അഥോറിറ്റി താക്കീത് നല്‍കി. യോഗ്യത ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുക, രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്യുക, അര്‍ഹതയില്ലാത്തവര്‍ക്ക് സിക്ക് ലീവ് കുറിച്ച് കൊടുക്കുക തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 1600 ലധികം സിക്ക് ലീവുകള്‍ നല്‍കിയ രണ്ട് ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഒരു മെഡിക്കല്‍ സെന്‍ററും ഫാര്‍മസിയും നിയമ ലംഘനത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ചു. മുന്നറിയിപ്പില്ലാതെ നടത്തുന്ന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് അഥോറിറ്റി ചീഫ് എക്സികുട്ടീവ് ഓഫീസര്‍ സൈദ് അല്‍ സിക്സക് പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്