18 April 2009
മാര്‍ത്തോമ്മാ വാര്‍ഷിക ആഘോഷങ്ങള്‍ സമാപിച്ചു![]() ഇടവക വികാരി റവ. തോമസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. റവ. ജോണ്‍ ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് കെ. വി. തോമസ്, സെക്രട്ടറി സാം ജേക്കബ്, കണ്‍വീനര്‍ സാജന്‍ വേളൂര്‍, ജോണ്‍ ഇ. ജോണ്‍, ജോണ്‍ ജോസഫ് നല്ലൂര്‍, റിബു ശമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ദുബായ് ഇടവക ഉള്‍പ്പെടുന്ന കുന്നംകുളം മലബാര്‍ ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്ന മാര്‍ ഫിലക്സിനോസിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും നല്‍കി. സമ്മേളനത്തോട് അനുബന്ധിച്ച് സണ്ടേ സ്കൂള്‍ കുട്ടികളും, ഗായക സംഘവും ജൂബിലി ഗാനങ്ങള്‍ ആലപിച്ചു. നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പ്രതിജ്ഞക്ക് ഭദ്രാസനാധിപന്‍ നേതൃത്വം നല്‍കി. പ്രത്യേക ആരാധനയും നടത്തി. Labels: associations, dubai
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്