റെഡ്ബുള്‍ എയര്‍ റേസ് അബുദാബിയില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എയര്‍ റേസില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൈലറ്റുമാര്‍ പങ്കെടുക്കുന്നുണ്ട്.
അബുദാബി കോര്‍ണീഷിലാണ് വിമാനങ്ങളുടെ സാഹസികപ്പറക്കലുമായി റെഡ് ബുള്‍ എയര്‍ റേസ് ആരംഭിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈമാനികരാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ചെറുവിമാനങ്ങള്‍ കൊണ്ട് 15 വൈമാനികരാണ് ഒന്നാം ദിവസം അഭ്യാസ പ്രകടനം നടത്തിയത്.
ഏറ്റവും വേഗത്തില്‍ റേസ് പൂര്‍ത്തിയാക്കുന്ന പൈലറ്റിനാണ്സമ്മാനം ലഭിക്കുക. വിമാനങ്ങളുടെ വിസ്മയപ്പറക്കല്‍ കാണാന്‍ ആയിരങ്ങളാണ് കോര്‍ണീഷില്‍ ഒത്തു കൂടിയത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന എയര്‍ റേസ് കാണാന്‍ മൂന്നര ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്