ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കാന്‍ ആലോചന. മൂന്ന് വര്‍ഷം ചെറു വാഹനങ്ങള്‍ ഓടിച്ച് പരിചയമുള്ളവര്‍ക്ക് മാത്രം മിനി ബസ് ലൈസന്‍സുകള്‍ അനുവദിക്കാനാണ് നീക്കം. എന്നാല്‍ മിനി ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ടെസ്റ്റ് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ഇത് സംബന്ധിച്ച് അധികം വൈകാതെ നിയമം കൊണ്ടു വരും. ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
Labels: dubai, travel
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്