09 April 2009

ഖത്തറിലേക്ക് വരുന്നവര്‍ ഇനി മുതല്‍ നാട്ടില്‍വച്ച് വൈദ്യ പരിശോധന നടത്തണം.

ഇന്ത്യയില്‍ നിന്നും തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവര്‍ ഇനി മുതല്‍ നാട്ടില്‍വച്ച് വൈദ്യ പരിശോധന നടത്തണം. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് മിനിസ്റ്റര്‍ ഡോ. അഹമ്മദ് നാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 72 അംഗീകൃത കേന്ദ്രങ്ങളില്‍ വൈദ്യ പരിശോധന നടത്താന്‍ സൗകര്യമുണ്ടായിരിക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, മഞ്ചേരി, തിരൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി 16 അംഗീകൃത കേന്ദ്രങ്ങളില്‍ വൈദ്യ പരിശോധന നടത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുലേറ്റില്‍ നിന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഖത്തറിലെത്തിയാല്‍ നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ പതിവ് വൈദ്യ പരിശോധയും നടത്തണം. എന്നാല്‍ സന്ദര്‍ശക വിസയിലും ബിസിനസ് വിസയിലും വരുന്നവര്‍ക്ക് ഇത് ബാധകമല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈദ്യ പരിശോധനയെ തുടര്‍ന്ന് തിരിച്ചയയ്ക്കേണ്ടി വരുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പുതിയ നടപടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്