ടെലഫോണ്‍ ബില്ലുകള്‍ യഥാസമയം അടച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് വാര്‍ത്താ വിനിമയ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കുടിശികയുള്ള ടെലഫോണ്‍ ബന്ധം വിഛേദിക്കുന്നതിന് കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുടിശികയുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇതിനായി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കമ്പ്യൂട്ടര്‍ സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്