മലബാറിന്‍റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷമിട്ട് പ്രവാസികളേയും മുന്‍ പ്രവാസികളേയും വിദ്യാഭ്യാസ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി യു.എ.ഇയില്‍ സൊസൈറ്റി രൂപീകരിക്കുന്നു. മലബാറി പ്രവാസി സംഘടനയുടെ കൂട്ടായ്മയായ എം.പി.സി.സിയുടെ നേതൃത്വത്തില്‍ മലബാര്‍ പ്രവാസി എജ്യുക്കേഷണല്‍ സൊസൈറ്റി എന്ന പേരിലാണ് സൊസൈറ്റിയുടെ രൂപീകരണം. ഇതിന്‍റെ രൂപീകരണ യോഗം അടുത്ത വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഷാര്‍ജയിലെ അല്‍ദാന ബീച്ച് റിസോര്‍ട്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.പി.സി.സി പ്രസിഡന്‍റ് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ഹാരിസ് പയ്യോളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്