ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കുവേണ്ടിയാണ് മെഡിക്കല്‍ ക്യാമ്പ്. ബഹ്റൈനിലെ കേരളീയ സമാജത്തില്‍ രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മെഡിക്കല്‍ ക്യാമ്പ്. കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ പത്തോളം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ പരിശോധനകളും തുടര്‍ ചികിത്സകളും സൗജന്യമായി നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഷൈനി കോശി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39338832 എന്ന നമ്പരില്‍ ബന്ധപ്പെടുക.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്