03 March 2010

ദുബായ് ചെലവ് ചുരുക്കുന്നു

സര്‍ക്കാര് വകുപ്പുകളോട് 15 ശതമാനത്തോളം ചിലവ് ചുരുക്കണമെന്ന് ദുബായ് സര്‍ക്കാര് ആവശ്യപ്പെട്ടു. ഒരു ബില്യന് ഡോളറിന്‍റെ ചിലവ് ചുരുക്കലാണ് സര്‍ക്കാര് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായിട്ടാണ് ഇത്തരം ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 6 ബില്യന് ദിര്‍ഹത്തിന്‍റെ കമ്മി ബജറ്റാണ് പ്രതീക്ഷിക്കുന്നത് . എന്നാല് മിച്ച ബജറ്റ് അവതിരിപ്പിക്കാനായിട്ടാണ് ദുബായ് എമിറേറ്റ് കര്‍ശനമായ ചിലവ് ചുരുക്കല് നടപടികള്‍ക്കായി ഒരുങ്ങുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്