
അബുദാബി: യു. എ. ഇ. യുടെ മുന്‍ ആഭ്യന്തര മന്ത്രിയും രാജ കുടുംബാംഗ വുമായ ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും മൂന്നു ദിവസത്തെ ദു:ഖാചരണം ആയിരിക്കും.
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് അഹമദ് ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നീ ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമുണ്ട്.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, obituary
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്