22 February 2010

ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്

ജിദ്ദയില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന വിദേശത്തുള്ള കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ഗ്ലോബല്‍ മീറ്റിന്‍റെ നിയമപ്രകാരമാണിത്.

ഏപ്രീല്‍ 30 ന് മുമ്പായി അംഗത്വം വിതരണം പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഒ.ഐ.സി.സിയുടെ പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്