21 February 2010

മൊഗ്രാല്‍ - ഒരു ഗ്രാമത്തിന്റെ പേര്

ഫൈസല്

കാസര്‍ക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാല്‍. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും മെഗ്രാല്‍ ഏറെ പ്രശസ്തമാണ്. എങ്ങിനെയെന്നല്ലേ,

കാസര്‍ക്കോട് ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മൊഗ്രാല്‍. മാപ്പിളപ്പാട്ടിനേയും ഫുട് ബോളിനേയും നെഞ്ചിലേറ്റുന്ന ഗ്രാമം.
എന്നാല്‍ മെഗ്രാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും പ്രശസ്തമാണ്. ഗ്രാമം എന്ന നിലയില്‍ അല്ല ഇവിടങ്ങളില്‍ മൊഗ്രാല്‍ അറിയപ്പെടുന്നത്. വസ്ത്ര ബ്രാന്‍ഡായിട്ടാണ്.
മൊഗ്രാല്‍ എന്ന ബ്രാന്‍ഡില്‍ ടീഷര്‍ട്ടുകളും ജീന്‍സുകളും ഷര്‍ട്ടുകളും ട്രാക്ക് സ്യൂട്ടുകളും അടക്കം 26 തരം വസ്ത്ര ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്.
മെഗ്രാല്‍ സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ അഷ്റഫാണ് ഈ മൊഗ്രാല്‍ ബ്രാന്‍ഡിന് പിന്നില്‍. ചെറുപ്പം മുതലേ പ്രവാസിയായ അഷ്റഫിനെ ഗ്രാമത്തോടുള്ള സ്നേഹമാണ് ഇത്തരത്തില്‍ വസ്ത്രബ്രാന്‍ഡ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്.


പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മെഗ്രാല്‍ വസ്ത്രങ്ങള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയിലും സൗദിയിലും ആണ് ഏറ്റവും കൂടുതല്‍ ഡിമാന്‍റെന്ന് അഷ്റഫ് വ്യക്തമാക്കുന്നു.

വ്യക്തികളുടെ പേരുകളില്‍ വസ്ത്ര ബ്രാന്‍ഡുകള്‍ ധാരാളമുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രാമത്തിന്‍റെ പേരില്‍ ഒരു ബ്രാന്‍ഡ് ഇറങ്ങുന്നത് ഇതാദ്യമായിട്ടായിരിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്