15 February 2010

ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

അബുദാബി മുസഫയില്‍ നിന്നും സിറ്റി സെന്‍റര്‍ വഴി മീന പോര്‍ട്ടിലേക്ക് പോകുന്ന ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വ്യവസായ മേഖലയില്‍ നിന്നും പോര്‍ട്ടിലേക്ക് പോകുന്ന ട്രക്കുകളും ലോറികളും പുതുതായി തുറന്ന ഖലീഫ ബ്രിഡ്ജ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുണ്ട്. പുതിയ ട്രാഫിക് പരിഷ്ക്കാരത്താടോ സലാം സ്ട്രീറ്റിലേയും ടൂറിസ്റ്റ് ക്ലബ് ഏരിയയിലേയും ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്