15 February 2010

കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ്

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ ഒന്നായ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പ്രവാസി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭികാത്തെ പോയതില്‍ ദൂരൂഹതയുണ്ടെന്ന് എ.ഐ.സി.സി പ്രസിഡന്‍റ് അലക്സാണ്ടര്‍ മുളവന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒ.ഐ.സി.സി ലയന സമ്മേളനം ഏപ്രീലില്‍ ദോഹയില്‍ ചേരാനിരിക്കെയാണ് പുതിയ വിവാദങ്ങളുമായി ഖത്തറിലെ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്