15 February 2010

ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന് വന്‍ നഷ്ടം

ദുബായ് : ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന്ന് വന്‍ നഷ്ടമാണ് വരുത്തി വെച്ചതെന്ന് ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു, ജാമിഅ: സഅദിയ്യ അറബി കോളേജ് അതിന്റെ തുടക്കത്തില്‍ കീഴൂരിലെ ഒറവന്‍ കരയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തന്റെ ഗുരു നാഥനും തുടക്കം മുതല്‍ക്കു തന്നെ തങ്ങളുടെ ആലൂര്‍ ജമാഅത്ത് ഖാസിയും ആയിരുന്നു സി. എം. ഉസ്താദ്. പഴയ കാലത്തെ സുന്നി എഴുത്ത് കാരനും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ വിശിഷ്യാ ഗോള ശാസ്ത്ര വിഷയത്തില്‍ അപാര പാണ്ഡിത്യവും മുസ്ലിം പള്ളികളുടെ ഖിബ്‌ല നിര്‍ണയത്തില്‍ അഗ്ര ഗണ്യനും നിസ്കാര സമയ നിര്‍ണയ ഗണിതാക്കളില്‍ നിപുണനും ആധികാരിക വക്താവുമായിരുന്നു മഹാനായ ഖാസി സി. എം. ഉസ്താതെന്ന് ആലൂര്‍ ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്