15 February 2010

മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവര്‍

മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവരായത് കൊണ്ടാണ് അറബ് സമൂഹത്തിന് അവര്‍ പ്രിയങ്കരരായി മാറിയതെന്ന് യു.എ.ഇ റെഡ് ക്രസന്‍റ് മാനേജര്‍ മുഹമ്മദ് അബ്ദല്‍ കരീം അല്‍ ഹാജ് അല്‍ സറൗനി പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച കള്‍ച്ചറല്‍ കമ്യൂണ്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.എം സാദിഖ് സഖാഫി പെരിന്താറ്റിരി , കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്