16 February 2010

'ജുവൈരയുടെ പപ്പ' പ്രദര്‍ശിപ്പിച്ചു

juvairayude-pappaഅബുദാബി : 'നാടക സൌഹൃദം' എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ 'ജുവൈരയുടെ പപ്പ' ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്‌, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
 

juvairayude-pappa


 
പ്രശസ്ത കഥാകൃത്ത് ഗിരീഷ്‌ കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്