27 February 2010

വിംഗ്സ് ഓഫ് ഖത്തര്‍ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം

ഖത്തറിലെ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ ദോഹക്കൂട്ടം, ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വിംഗ്സ് ഓഫ് ഖത്തര്‍ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഹയാത്ത് പ്ലാസയിലാണ് ഖത്തറിലെ പക്ഷികളുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുക. ദോഹക്കൂട്ടം പ്രസിഡന്‍റ് ഷഹീന്‍ ഒളക്കര, ദിലീപ് അന്തിക്കാട്, നാദിയ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്