25 February 2010

'സ്നേഹ സ്വരം' അബുദാബിയില്‍

Bakhta-Valsalanഅബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന 'സ്നേഹ സ്വരം' എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂ‍സ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി - 050 411 66 53
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്