26 November 2009

ഇന്ത്യന്‍ തൊഴിലാളികളെ അബുദാബിയില്‍ ആദരിച്ചു

യുഎഇയിലെ 30 പ്രവാസി ഇന്ത്യന്‍ തൊഴിലാളികളെ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ആദരിച്ചു. വിവിധ വിഭാഗങ്ങളില്‍ പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള 30 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ എംബസി ബ്ലൂ കോളര്‍ തൊഴിലാളികളെ ആദരിക്കുന്നതെന്ന് അംബാസിഡര്‍ തല്‍മീസ് അഹമ്മദ് അറിയിച്ചു.

തൊഴില്‍ മികവിനൊപ്പം അപകടം ഇല്ലാതാക്കല്‍,സുരക്ഷിതത്വം ഉറപ്പാക്കല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പുരസ്ക്കാര വിജയികളെ നിശ്ചയിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്