06 November 2009

കപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി. കണ്‍‌വന്‍ഷന്‍

ദുബായ് : കപ്പൂര്‍ പഞ്ചായത്ത് കെ. എം. സി. സി. വിപുലമായ കണ്‍‌വന്‍ഷന്‍ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം. എസ്. അലവി യോഗം ഉല്‍ഘാടനം ചെയ്തു. വായനക്കൂട്ടം സംസ്ഥാന പ്രസിഡണ്ട് കെ. എ. ജബ്ബാരി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ മതേതര ഐക്യവും, സുഹാര്‍ദ്ദവും തകര്‍ത്തുന്നതിന് സംഘ് പരിവാര്‍ ശക്തികളുടെ കുബുദ്ധിയില്‍ വിരിഞ്ഞ ആശയമാണ് ലൌ ജിഹാദ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
 
ഫൈസല്‍ തുറക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊഴിക്കര, ടി. എം. എ. സിദ്ദീഖ്, ഒ. സൈതലവി, വി. വി. മുസ്തഫ, ഷാഫി കൊഴിക്കര, മന്‍സൂര്‍ അലി ഒ. എന്നിവര്‍ പ്രസംഗിച്ചു, വെല്‍ഫെയര്‍ സ്ക്കീമില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനും, ചന്ദ്രിക പ്രചാരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഫസല്‍ കുമരനെല്ലൂര്‍ സ്വാഗതവും ഷാഫി മൊഴിക്കര നന്ദിയും പറഞ്ഞു.
 
- ഫസല്‍ എം. വി., ദുബായ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്