27 September 2009

അജ്മാനില്‍ വന്‍ അഗ്നിബാധ

അജ്മാനിലെ പുതിയ വ്യവസായ മേഖലയില്‍ പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തമുണ്ടായി. പഞ്ചാബ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹെങ്കല്‍ ഇന്‍റര്‍നാഷണല്‍ ലൂബ്രിക്കന്‍ഡ് ഇന്‍ഡസ്ട്രി എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. സമീപത്തുള്ള മലയാളിയുടെ ഉടമസ്ഥതയിലുള്ള ബോഡി ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനവും കത്തി നശിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പിടുത്തമുണ്ടായത്. അജ്മാന്‍ സിവില്‍ ഡിഫന്‍സ് നാല് മണിക്കൂറോളം നടത്തിയ കഠിന പ്രയത്നത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്ത കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്