|
25 September 2009
ഫെക്ക (FEKCA) ഓണാഘോഷം ദുബായിലുള്ള കേരളത്തിലെ കോളജുകളുടെ പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ ഓണാഘോഷം ഇന്ന് സെപ്റ്റംബര്‍ 25, വെള്ളിയാഴ്‌ച്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ ഗിസൈസിലെ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടും എന്ന് ഫെഡറേഷന്‍ ഓഫ് കേരളാ കോളജസ് അലുംനി (Federation of Kerala Colleges Alumni - FEKCA) ഭാരവാഹികള്‍ അറിയിച്ചു. ഫെക്ക യുടെ ബാനറില്‍ 25ല്‍ അധികം കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണക്കോടി ഉടുത്ത് പൂവിളിയുമായി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഉത്സവം ദുബായിലെ കോളജ് ആലുംനികളുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരിക്കും എന്ന് ഫെക്ക അറിയിച്ചു. ![]() പൊതു സമ്മേളനത്തില്‍ പ്രശസ്ത അറബ് കവിയായ ഡോ. ഷിഹാബ് ഘാനം മുഖ്യ അതിഥി ആയിരിയ്ക്കും. പൊതു സമ്മേളനത്തിനു ശേഷം പ്രശസ്ത തെന്നിന്ത്യന്‍ നര്‍ത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തവും, ഹാസ്യ കലാകാരന്മാരായ കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഹാസ്യ കലാ പ്രകടനവും ഉണ്ടാവും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഫെക്ക ഭാരവാഹികള്‍ അറിയിച്ചു. Labels: associations, dubai
- ജെ. എസ്.
|
ദുബായിലുള്ള കേരളത്തിലെ കോളജുകളുടെ പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ ഓണാഘോഷം ഇന്ന് സെപ്റ്റംബര്‍ 25, വെള്ളിയാഴ്‌ച്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ ഗിസൈസിലെ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടും എന്ന് ഫെഡറേഷന്‍ ഓഫ് കേരളാ കോളജസ് അലുംനി (Federation of Kerala Colleges Alumni - FEKCA) ഭാരവാഹികള്‍ അറിയിച്ചു. ഫെക്ക യുടെ ബാനറില്‍ 25ല്‍ അധികം കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണക്കോടി ഉടുത്ത് പൂവിളിയുമായി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഉത്സവം ദുബായിലെ കോളജ് ആലുംനികളുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരിക്കും എന്ന് ഫെക്ക അറിയിച്ചു. 





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്