22 September 2009

കൂട്ടം യു.എ.ഇ. മീറ്റ് അബുദാബിയില്‍

prayer-song-sreejaസോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച "കൂട്ടം യു. എ. ഇ. മീറ്റ്" അബുദാബിയിലെ അറബ് ഉഡുപ്പി റസ്റ്റോറന്‍റില്‍ നടന്നു. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ യു. എ. ഇ. യിലെ നൂറ്റമ്പതില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.
 
കുമാരി ശ്രീജയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങ് എന്‍. എസ്. ജ്യോതി കുമാര്‍ ഉദ്ഘാടനം ചെയ്തു. മനോജ് സ്വാഗതം പറഞ്ഞു. അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തി. പ്രശസ്ത സിത്താറിസ്റ്റ് ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തില്‍ ജുഗല്‍ ബന്ധിയും ഗസലും അരങ്ങേറി. ഗസല്‍ ഗായകന്‍ അബ്ദുല്‍ സലാം (ഹാര്‍മോണിയം), തബലിസ്റ്റ് മുജീബ് റഹ്മാന്‍, ഓടകുഴലില്‍ മുഹമ്മദ് അലി എന്നിവര്‍ സിതാറിസ്റ്റ് ഇബ്രാഹിമി നോടൊപ്പം പിന്നണിയില്‍ ഉണ്ടായിരുന്നു. കൂട്ടം അംഗമായ സൈനുദ്ധീന്‍ ഖുറേഷിയുടെ 'മാശാ അല്ലാഹ്' എന്ന ആല്‍ബത്തിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടിയ കബീര്‍ തളിക്കുളം, റാഫി പാവറട്ടി എന്നിവരും, സുധ, ഗസല്‍ ഗായകന്‍ ആബ്ദുല്‍ സലാം എന്നിവരും ഗസലുകളും മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളും ആലപിച്ചു . കൂട്ടം അംഗങ്ങളും പാട്ടുകള്‍ പാടി. റാഫി പാവറട്ടിയുടെ മിമിക്രിയും കൂട്ടം യു.എ. ഇ മീറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കി. നാരായണന്‍ വെളിയംകോട്, കാസ്സിം, അനില്‍ കുമാര്‍, മനോജ് മേനോന്‍, പൊതുവാള്‍, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
 

jugal-bandhi


 
എന്‍. എസ്. ജ്യോതി കുമാര്‍ ഒരുക്കിയ ക്വിസ് മല്‍സരം രസകര മായിരുന്നു. വിജയികള്‍ക്ക് തല്‍സമയം സമ്മാനങ്ങള്‍ നല്‍കി. പ്രശസ്തരും ശ്രദ്ധേയരുമായ പല ബ്ലോഗര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.
 
മാഷ് (മനോജ്), ശ്രീജ, ശിവ പ്രസാദ്, സൈനുദ്ദീന്‍ ഖുറേഷി, ഷാഫി, കുട്ടന്‍ തമ്പുരാന്‍, ചുമ്മാ, വീബീ, റിജാസ്, മൌഗ്ലി, കൃഷണ കുമാര്‍ വര്‍മ്മ, സിദ്ദീസ്, ബാദുഷാ മാട്ടൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തിലാണു കൂട്ടം യു. എ. ഇ. മീറ്റ് സംഘടിപ്പിച്ചത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

കൂട്ടം അബു ദാബി മീറ്റ്‌ വായിച്ചു,നന്നായിരിക്കുന്നു.അതില്‍ പങ്കെടുക്കാന്‍ പറ്റാന്‍ഞതില്‍ ഖേദമുണ്ടെന്ന് കൂടി താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു .ഒരപേക്ഷയുണ്ട് e-പത്രത്തില്‍,അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന പ്രോഗ്രംസിനെ കുറിച്ച് ഒരു വാര്‍ത്ത കോളം കൂടി ഉള്‍പെടുത്താന്‍ അഭ്യര്‍ത്തിക്കുന്നു

September 24, 2009 at 3:32 PM  

കൂട്ടങ്ങള്‍ ഇനിയും കൂട്ടങ്ങള്‍ കൂടട്ടെ! ആശംസകള്‍

September 25, 2009 at 9:18 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്