22 September 2009

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി എടുക്കണം

ദുബായ്‌ : പെരുന്നാളിന്‌ തലേ ദിവസം കാസര്‍കോട്‌ നഗരത്തില്‍ ഉണ്ടായ അനിഷ്ട സംഭവുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്ടെ ചന്ദ്രിക ബ്യൂറോ ചീഫ്‌ റഹമാന്‍ തായലങ്ങാടി, കാസര്‍കോട്‌ വാര്‍ത്ത പ്രതിനിധി സുബൈര്‍ പള്ളിക്കാല്‍ തുടങ്ങിയവരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ ആലൂര്‍ ദുബായ്‌ വികസന സമിതി ജനറല്‍ സിക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി പ്രതിഷേധിച്ചു. കുറ്റവാളി കള്‍ക്ക് എതിരെ നടപടി സ്വീകരി ക്കണമെന്ന് മഹമൂദ്‌ ഹാജി അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്