ആയിരം തൊഴിലാളികള്‍ക്ക് ഓണസദ്യ നല്‍കിയാണ് ഇത്തവണത്തെ ദുബായില്‍ അക്കാഫ് ഓണാഘോഷം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച അല്‍ഖൂസ് ഡള്‍സ്കോ വില്ലേജിലാണ് ഓണസദ്യ നല്‍കുക. ആര്‍.പി ഗ്രൂപ്പ് ലേബര്‍ ക്യാമ്പിലുള്ളവര്‍ക്കാണ് സദ്യ. വൈകീട്ട് അഞ്ചിന് വിവിധ ആഘോഷ പരിപാടികളും ഉണ്ടാകും. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം നിര്‍വഹിക്കും. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. അക്കാഫ് പ്രസിഡന്‍റ് പോള്‍ ടി ജോസഫ്, ആര്‍.പി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജി. വിനോദ്, ബുഹാരി ബിന്‍ അബ്ദുല്‍ ഖാദര്‍, ഹിഗിനസ് ഫെര്‍ണാണ്ടസ്, രാജേഷ് എസ്. പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്