02 July 2009

ഫ്ലൈ ദുബായ് കേരളത്തിലേക്ക്

fly-dubaiകേരളത്തിലേക്ക് അധികം വൈകാതെ തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് എയര്‍ ലൈനായ ഫ്ലൈ ദുബായിയുടെ സി. ഇ. ഒ. ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മൊത്തം 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് ഫ്ലൈ ദുബായ് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് കഴിഞ്ഞ ജൂണ്‍ 1 നാണ് സര്‍വീസ് ആരംഭിച്ചത്. കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിട്ടില്ല എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഫ്ലൈ ദുബായ് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
മറ്റ് വിമാനങ്ങളുടെ സര്‍വീസ് ഫ്ലൈ ദുബായിയെ ഒരിക്കലും ബാധിക്കെലെന്ന് വ്യക്തമാക്കിയ ഗൈത്ത് അല്‍ ഗൈത്ത് കൂടുതല്‍ വിമാനങ്ങള്‍ വന്ന് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഫ്ലൈ ദുബായ് 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്