23 June 2009

പി.ഡി.പിയുടെ ഗള്‍ഫിലെ പേര് മാറുന്നു

ഇടതുഭരണത്തിന് എതിരെയുള്ള ജനവികാരം ലോകസഭ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നി പറഞ്ഞു. ഇടതുമുന്നണി പ്രവേശനം തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മദനി ജിദ്ദയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഡിപിയുടെ പ്രവാസി സംഘടനകള്‍ ഇനി മുതല്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇതിന്‍റെ ഭാഗമായി സൗദിയില്‍ ഉണ്ടായിരുന്ന പിവിഐ കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി അബ്ദുള്‍ നാസര്‍ മദനി അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പിസിഎഫ് കമ്മിറ്റികള്‍ രൂപീകരിച്ചതായും അദേഹം അറിയിച്ചു. സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പിഡിപി പ്രതിനിധി ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഈ മുന്തിരി പുളിക്കും എന്ന് വീണ്ടും ഒരു കുറുക്കന്‍.. ബി ജെ പി യുമായി ഒരു ബാന്ധവം ശ്രമിച്ചുകൂടെ . ഒരു പുതിയ കള്‍ച്ചര്‍ രൂപപെട്ടലോ ?!!

June 23, 2009 at 1:52 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്