26 March 2009

ദുബായില്‍ ബസ് യാത്രയ്ക്ക് കൂടുതല്‍ സൌകര്യങ്ങള്‍

ദുബായിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിന് ബസ് ഗതാഗത സംവിധാനം വര്‍ധിപ്പിക്കാന്‍ വിപുലമായി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി കൂടുതല്‍ ആധുനിക സംവിധാനത്തിലുള്ള ബസുകള്‍ നിരത്തിലിറക്കും. ഒരു ബസ് കൃത്യമായി സര്‍വീസ് നടത്തുന്നതോടെ നിരത്തില്‍ നിന്ന് 40 ചെറുവാഹനങ്ങള്‍ ഒഴിയുന്നുവെന്നാണ് അര്‍ത്ഥമെന്ന് ആര്‍.ടി.എ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പേമാന്‍ യൂസുഫ് പര്‍ഹാം പറഞ്ഞു. ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പ്രധാന റൂട്ടുകളില്‍ 350 മീറ്റര്‍ ഇടവിട്ട് എയര്‍ കണ്ടീഷന്‍ ബസ് വെയിറ്റിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്