|
25 March 2009
ആഗോള താപനം - കാരണങ്ങളും പ്രതിവിധികളും വൈദ്യുതി ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28ന് ആഗോള തലത്തില്‍ ആചരിക്കുന്ന “എര്‍ത്ത് അവര്‍” പരിപാടിയോട് അനുബന്ധിച്ച് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ വായനക്കൂട്ടം ചര്‍ച്ച സംഘടിപ്പി ക്കുകയുണ്ടായി.കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഗ്രീന്‍ ഹൌസ് വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, എന്നിവ അന്തരീക്ഷത്തില്‍ പെരുകാതിരിക്കാനുള്ള ജീവിത ക്രമം ആഗോള തലത്തില്‍ തന്നെ ചിട്ടപ്പെടുത്തേ ണ്ടിയിരിക്കുന്നു. പ്രകൃതിയുമായി രമ്യപ്പെടുന്ന ഒരു ജീവിത രീതി ആവിഷ്കരിച്ചാല്‍ ഗ്രീന്‍ ഹൌസ് വാതകങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനും അതു വഴി ആഗോള താപനം കുറക്കുവാനും സാധിക്കും. പ്രകൃതിയില്‍ ധാരാളം ഉള്ള കാറ്റും വെളിച്ചവും പരമാവധി ഉപയോഗ പ്പെടുത്തുകയാണ് ഊര്‍ജ്ജോ ല്‍പ്പാദനം കുറക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം. അതു വഴി എയര്‍ കണ്ടീഷനിങ്ങിന്റേയും വൈദ്യുത വിളക്കുകളുടേയും ഉപയോഗം കുറക്കാന്‍ കഴിയുന്നു. ആഗോള താപനത്തെ സാധാരണ വര്‍ത്തമാനമായി കാണാതെ ഗൌരവമായി പരിഗണിക്കേ ണ്ടതാണെന്നും പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ച അഡ്വ. ജയരാജ് തോമസ് അഭിപ്രായപ്പെട്ടു.
Labels: associations
- ജെ. എസ്.
|
വൈദ്യുതി ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28ന് ആഗോള തലത്തില്‍ ആചരിക്കുന്ന “എര്‍ത്ത് അവര്‍” പരിപാടിയോട് അനുബന്ധിച്ച് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ വായനക്കൂട്ടം ചര്‍ച്ച സംഘടിപ്പി ക്കുകയുണ്ടായി.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്