പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ എന്ന പേരില്‍ പെരിങ്ങളം നിയോജക മണ്ഡലത്തിലെ യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. സംഘടനയുടെ ഉദ്ഘാടനവും കുടുംബ സംഗമവും മാര്‍ച്ച് 26 ന് രാത്രി ഏഴിന് ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടി പെരിങ്ങളം എം.എല്‍.എ കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. മെംബര്‍ഷിപ്പ് വിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. അബൂബക്കര്‍ കടവത്തൂര്‍, മുനീര്‍ പാലക്കണ്ടി, സുബൈര്‍ പാറാട്ട്, ഫൈസല്‍ കടവത്തൂര്‍, അനസ്ഇബ്രാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്