ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടില്‍ ബഹ്റിന്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ ലക്ഷ്യങ്ങള്‍ ആരാധനയും ആതുര സേവനവുമാണെന്നും ഇതില്‍ നിന്ന് വ്യതിചലിച്ച് അധികാരത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പിന്നാലെ നീങ്ങുന്നത് ആശ്വാസമല്ലെന്നും ബഹ്റിനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. രാജു കല്ലുപുറം, അബ്രഹാം സാമുവേല്‍, ബെന്നി വര്‍ക്കി, റോയി പുന്നന്‍, മാത്യു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്