24 March 2009

ഖത്തര്‍ എയര്‍വെയ്‌സ്‌ ഹൂസ്റ്റണ്‍ സര്‍വീസ്‌ തുടങ്ങുന്നു

ഖത്തര്‍ : ഖത്തര്‍ എയര്‍വെയ്‌സ്‌ മാര്‍ച്ച്‌ 30 മുതല്‍ ദോഹയില്‍ നിന്ന്‌ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്‌ സര്‍വീസ്‌ തുടങ്ങുന്നു. ന്യൂയോര്‍ക്ക്‌, വാഷിങ്‌ടണ്‍ നഗരങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ മൂന്നാമത്തെ സര്‍വീസാണിത്‌.




ഈ സര്‍വീസ്‌ ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ സൗകര്യപ്രദമായി ഹൂസ്റ്റണിലെത്താന്‍ കഴിയുമെന്ന്‌ കമ്പനിയുടെ ഇന്ത്യ റീജനല്‍ മാനേജര്‍ നവീന്‍ ചൗള പത്ര സമ്മേളനത്തില്‍ അറിയിച്ചു.




ഈ പ്രതിദിന നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ 17 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട്‌ ദോഹയില്‍ നിന്ന്‌ ഹൂസ്റ്റണിലെത്തും. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സര്‍വീസിന്‌ ബോയിങ്‌ 777200 വിമാനമാണ്‌ ഉപയോഗിക്കുന്നത്‌.




ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ദോഹയിലെത്തി മൂന്നു മണിക്കൂറിനുള്ളില്‍ ഹൂസ്റ്റണിലേക്കുള്ള കണക്ഷന്‍ ഫൈ്‌ളറ്റ്‌ ലഭ്യമാവുന്ന രീതിയിലാണ്‌ ഷെഡ്യൂള്‍. ഇന്ത്യയില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം തുടങ്ങി ഒമ്പത്‌ നഗരങ്ങളില്‍ നിന്നായി ഖത്തര്‍ എയര്‍വെയ്‌സ്‌ ആഴ്‌ചയില്‍ 8 സര്‍വീസുകള്‍ ദോഹയിലേക്ക്‌ നടത്തുന്നുണ്ട്‌. 68 വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വെയ്‌സ്‌ 83 നഗരങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. നടപ്പു വര്‍ഷം ആറ്‌ പുതിയ റൂട്ടുകളില്‍ സര്‍വീസ്‌ ആരംഭിക്കും.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്