19 March 2009
രിസാല വിജ്ഞാന പരീക്ഷ![]() ഒരു മണിക്കൂര്‍ സമയത്തെ എഴുത്തു പരീക്ഷക്ക് ആറ് ജി. സി. സി. രാജ്യങ്ങളിലായി സോണല്‍ തലത്തില്‍ അമ്പതോളം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 20 വരെ രജിസ്ട്രേഷന് അവസരം ലഭിക്കും. ശരീഫ് കാരശ്ശേരി കണ്‍ട്രോളറും എം. മുഹമ്മദ് സാദിഖ്, വി. പി. എം. ബഷീര്‍, അശ്റഫ് മ, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ അംഗങ്ങളുമായ എക്സാം ബോര്‍ഡാണ് പരീക്ഷക്കു നേതൃത്വം നല്‍കുന്നത്. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണല്‍ എക്സാം ചീഫും, സോണല്‍ കോ - ഓഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള എക്സാമിനര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍. എസ്. സി. പ്രവര്‍ത്തകര്‍ നേരിട്ടു സമീപിച്ചാണ് പരീക്ഷാര്‍ഥികളെ കണ്ടെത്തുക. ഓണ്‍ലൈന്‍ വഴിയും രജിസ്ട്രേഷനു സൌകര്യമൊ രുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങളും രിസാല വെബ്സൈറ്റില്‍ (www.risalaonline.com) ലഭിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ജി. സി. സി., നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. കഴിഞ്ഞ വര്‍ഷവും മീലാദ് പരിപാടികളോ ടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചിരുന്നു. (കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ് ദുസ്സമദ് കാക്കോവ് അവാര്‍ഡ് സ്വീകരിക്കുന്നത് ഫോട്ടോയില്‍ കാണാം) ഖത്തറില്‍ വിജ്ഞാന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരീക്ഷ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 5654123 / 5263001 / 6611672 എന്നീ നമ്പറുകളിലും ഈ ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്: rscqatar at gmail dot com - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ Labels: associations, culture, qatar
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്