കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് തിരുമാനം ആയിട്ടില്ലെന്ന് സ്പീക്കര്‍ ജസിം അല്‍ ഖോറ അറിയിച്ചു. മന്ത്രസഭ രാജിവച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുകയോ പാര്‍ലമെന്‍റ് മരവിപ്പിക്കുകയോ, പിരിച്ചുവിടുകയോ ചെയ്യും. കുവൈറ്റ് അമീര്‍ ഉചിതമായ തീരുമാനം എടുക്കും. പാര്‍ലമെന്‍റ് പിരിച്ചു വിടുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
കുവൈറ്റ് പാര്‍ലിമെന്‍റ് ഏതാനും വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന് പറഞ്ഞ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രകടനം നടന്നു. സര്‍ക്കാറും പാര്‍ലമെന്‍റ് അംഗങ്ങളും തമ്മില്‍ തുടര്‍ന്നു വരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുവൈറ്റിന്‍റെ വികസനത്തെ ബാധിക്കുന്നു എന്നും അതിനാല്‍ പാര്‍ലമെന്‍റ് മരവിപ്പിച്ച് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രധാനമന്ത്രിയെ വിചാരണ ചെയ്യണമെന്ന് ഏതാനും അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ രാജിവച്ചത്.
കുവൈറ്റ് മന്ത്രിസഭ രാജിവച്ചതോടെ പാര്‍ലമെന്‍റ് സമ്മേളനം മാറ്റിവച്ചു. വിദേശികളില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ പുതിയ തൊഴില്‍ നിയമം, സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പദ്ധതി എന്നിവ ഇതോടെ പാതിവഴിയിലായി. ഈ ബില്ലുകള്‍ പാര്‍ലമെന്‍റ് പരിഗണിക്കാനിരിക്കെയാണ് മന്ത്രിസഭ രാജിവച്ചത്..
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്