17 March 2009
അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ മലയാള സാന്നിദ്ധ്യം![]() മാര്‍ച്ച് 22 വരെ നീളുന്ന പുസ്തകോ ത്സവത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി 637 പ്രസാധകരാണ് പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഷേയ്ഖ് സായിദ് അവാര്‍ഡ് വിതരണവും, വിശ്വ സാഹിത്യ കാരന്‍മാരുമായി സംവദിക്കുവാനുള്ള അവസരവും ഈ പുസ്തകോ ത്സവത്തിലുണ്ടാവും പാഠ പുസ്തകങ്ങളുടെ പ്രദര്‍ശനവും, ചില്‍ഡ്രന്‍സ് കോര്‍ണറില്‍ കുട്ടികളില്‍ വായനാ ശീലം വളര്‍ത്തി യെടുക്കുവാനായി വിവിധ പരിപാടികളും ഉണ്ടായിരിക്കും. പ്രാചീന സംസ്കൃതികളുടേയും ഇസ്ലാമിക നാഗരികതയുടേയും പടിഞ്ഞാറന്‍ നാഗരികതയുടേയും ചരിത്രങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും. പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ, മാര്‍ച്ച് 19 വൈകീട്ട് 5 മണിക്ക്, സിറാജ് ദിനപ്പത്രം അവതരിപ്പിക്കുന്ന ട്രെയിന്‍ ദ് ബ്രെയിന്‍ എന്ന പരിപാടിയുമായി പുസ്തകോ ത്സവത്തിലെ ‘ഖിത്താബ് സോഫ’ യില്‍ ഉണ്ടായിരിക്കും. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും കാരന്തൂര്‍ മര്‍ക്കസ്സിന്‍റെ ഡയറക്ടറുമായ പ്രഗല്‍ഭ പണ്ഡിതന്‍ ഡോക്ടര്‍. അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി, വായനയുടെ സംസ്കാരം എന്ന വിഷയവുമായി മാര്‍ച്ച് 20 വൈകീട്ട് 8 മണിക്ക് സംവദിക്കുവാന്‍ ഉണ്ടാവും. മാര്‍ച്ച് 17 മുതല്‍ 20 വരെ നീളുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം, രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയുമാണ്. നഗരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എക്സിബിഷന്‍ സെന്‍ററില്‍ എത്തി ച്ചേരാന്‍ ബസ്സ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, literature, അറബിനാടുകള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്