26 March 2009

'ശുചിത്വം, ആരോഗ്യം' കാമ്പയിന്‍

ദോഹ: ആരോഗ്യ സംരക്ഷണത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ 'ശുചിത്വം ആരോഗ്യം' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 17 മുതല്‍ ഒരു മാസം നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്‍ഘാടനം വെള്ളിയാഴ്ച ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ ഖത്തര്‍ ഫ്രണ്ട്സ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ആദില്‍ അല്‍തിജാനി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ ജന സേവന വകുപ്പ് അധ്യക്ഷന്‍ പി. എം. അബൂബക്കര്‍ മാസ്റ്റര്‍ കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചു.




കാമ്പയിനോ ടനുബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കിയ 'ശുചിത്വം നിറ ഭേദങ്ങള്‍' എന്ന ഡിജിറ്റല്‍ ഡോക്യുമെന്ററി ആദില്‍ പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍ മൊയ്തു ഏറ്റു വാങ്ങി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. സി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു. പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു.




കാമ്പയിനില്‍ വിവിധ ബോധവല്‍കരണ പരിപാടികള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജന സേവന വകുപ്പ് അധ്യക്ഷന്‍ അറിയിച്ചു. ബോധവല്‍കരണ പൊതു ക്ലാസുകള്‍, പള്ളി ക്ലാസുകള്‍, ഗൃഹ യോഗങ്ങള്‍, ഫ്ളാറ്റ് മീറ്റുകള്‍, കുട്ടികള്‍ക്കായി പ്രബന്ധ ചിത്ര രചനാ മത്സരങ്ങള്‍, സ്ക്വാഡുകള്‍, വ്യക്തി സംഭാഷണങ്ങള്‍, ലഘു ലേഖ, ഡോക്യുമെന്ററി, സ്റ്റിക്കറുകള്‍ എന്നിവയുടെ വ്യാപകമായ വിതരണം, ബീച്ച് ശുചീകരണം, പൊതു ജന പങ്കാളിത്തത്തോടെ താമസ സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്