മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്‍റ് ഹൈദരാലി ശിഹാബാ തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, പി,വി അബ്ദുള്‍ വഹാബ് എന്നിവരാണ് സൗദി സന്ദര്‍ശനത്തിന്‍റെ ഭാഗമായി റിയാദില്‍ എത്തിയത്.
ഇടത് സര്‍ക്കാര്‍ കഴിവ് കേടിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ ആയതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്