29 April 2010

ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 28 വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഏഷ്യാനെറ്റ് 12 അവാര്‍ഡുകള്‍ നേടി. മികച്ച നടിയായി രസനയേയും നടനായി സുരേഷ് കൃഷ്ണയേയും തെരഞ്ഞെടുത്തു.
ആര്‍. ശ്രീകണ്ഠന്‍ നായരാണ് ഏറ്റവും മികച്ച ടോക് ഷോ അവതാരകന്‍. മികച്ച ഗള്‍ഫ് റിപ്പോര്‍ട്ടറായി ഏഷ്യാനെറ്റ് ന്യൂസിലെ ഫൈസല്‍ ബിന്‍ അഹ്മദിനെ തെരഞ്ഞെടുത്തു. രഞ്ജിനി ഹരിദാസാണ് മികച്ച അവതാരക.

മികച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറാണ്. മികച്ച ഗായികനായി ബിജു നാരായണനേയും ഗായികയായി ചിത്രയേയും തെരഞ്ഞെടുത്തു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 14 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകരായ ഏഷ്യാവിഷന്‍ അഡ്വര്‍ ടൈസിംഗ് അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്