16 April 2010

വീണപൂവ്‌ നാടകം അബുദാബിയില്‍

shreebhuvilasthiraമഹാ കവി കുമാരനാശാന്റെ വീണപൂവ്‌ എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ്‌ സംവിധാനം ചെയ്ത "ശ്രീഭുവിലസ്ഥിര" എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ശ്രീഭുവിലസ്ഥിര' എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.
പ്രവേശനം സൌജന്യമായിരിക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്