07 April 2010

അബുദാബി ഐ. എസ്. സി. യുടെ വാര്‍ഷികാഘോഷം

isc-abudhabiഅബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
 
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്യും.
 

url


 
43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ്‌ ജോണ്‍, ഡോ. അശോക്, രവി മേനോന്‍ തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു.
 
പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു.
 
കലാ പരിപാടികള്‍ക്ക് എന്‍റ്ര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി.
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്