05 April 2010

കേന്ദ്ര സര്‍വ്വകലാശാലാ നടപടി ത്വരിതപ്പെടുത്തണം - കെ.എം.സി.സി.

Muneer-Ibrahimദുബായ്‌ : വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ്‌ ജില്ലക്ക്‌ ഏറെ പ്രതീക്ഷയേകി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്ന് ദുബായ്‌ ചെങ്കള പഞ്ചായത്ത്‌ കെ. എം. സി. സി. യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കാസര്‍ഗോഡിന്റെ അഭിമാനം ആകേണ്ട സര്‍വ്വകലാശാലയെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ഓണം കേറാ മൂലയില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
 
നൂതനവും, സാങ്കേതികവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ജില്ലയിലെ പുതിയ തലമുറ ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് അറുതി വരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
 

Latheef-Hussain


 
ദുബായ്‌ ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടലില്‍ കെ. എം. സി. സി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ടും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.
 
ദുബായ്‌ കെ. എം. സി. സി. കാസര്‍ഗോഡ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, റഹീം ചെങ്കള, ഹുസൈന്‍ എടനീര്‍, ലതീഫ്‌ മഠത്തില്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ്‌ ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി മുനീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി ഐ. പി. എം. ഇബ്രാഹിം, ട്രഷറര്‍ ആയി ലതീഫ്‌ മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹുസൈന്‍ എടനീറിനെയും തെരഞ്ഞെടുത്തു.
 
വൈസ്‌ പ്രസിഡന്റ്‌മാരായി അര്‍ഷാദ്‌ എദിര്‍ത്തോട്, ഷാഫി ഖാസി വളപ്പില്‍, എസ്. ടി. മുനീര്‍ ആലംബാടി, അബ്ദുറഹ്മാന്‍അല്ലാമാ നഗര്‍ എന്നിവരെയും, സെക്രട്ടറിമാരായി അസീസ്‌ പി. ടി. റിയാസ്‌ എദിര്‍ത്തോട്, അബ്ദുള്‍ റഹ്മാന്‍ ബെര്‍ക്ക, നിസാര്‍ എസ്. എം. നാറംബാടി എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രവര്‍ത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്