07 April 2010

ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം

t-padmanabhanഅബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

E-പത്രം ഇന്നലെ മുതല്‍ നേരത്തേ നോക്കുന്നു...
റ്റി.പദ്മനാഭന്‍ അവര്‍ കളുടെ അബുദാബിയിലെ ഭരണിപ്പാട്ട് പ്രസിധീകരിച്ചു കണ്ടില്ല.. ആശ്വാസം
E-പത്രം ഒരു മാന്യത കാത്തു സൂക്ഷിക്കുന്നു എന്നു മനസ്സിലാക്കി...വിസ എടുത്തു ഒരു സാംസ്കാരിക നായകനെ ഇറക്കി, ശത്ത്രു പക്ഷത്തെ അധിക്ഷെപിക്കുന്നതിലും ഒരു മാന്യത സൂക്ഷിക്കണം ​എന്നു സംഘാടകര്‍ ഓര്‍ത്തിരിക്കുന്നതു നല്ലതു തന്നെ.
Vinod kumar- Abu Dhabi

April 11, 2010 at 2:14 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്