
ദുബായ് : പ്രമുഖ സ്പാനിഷ് എഴുത്തുകാരനായ ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക എഴുതിയ "യര്‍മ" എന്നാ സ്പാനിഷ് നാടകത്തിന്റെ മലയാള രംഗാവിഷ്കാരം "തിയറ്റര്‍ ദുബായ്" യുടെ ബാനറില്‍ ഏപ്രില്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് ദുബായിലുള്ള സുഡാനി ക്ലബില്‍ അരങ്ങേറുന്നു. സുവീരനാണ് മലയാള നാടകാ വിഷ്കാരം നിര്‍വഹിച്ചി രിക്കുന്നത്.
തലമുറ കള്‍ക്ക് വേണ്ടി വെമ്പി നില്‍ക്കുന്ന വൈകാരികമായി അടിച്ചമര്‍ത്ത പ്പെട്ട നിസ്സഹായരായ ഒരു സ്ത്രൈണ ജന്മവും, സമ്പന്നതയുടെ നിധി പേടകം മാത്രമായി ജീവിതത്തെ കാണുകയും ചെയ്യുന്ന ഷണ്ഡത്വം ബാധിച്ച ഒരു ദുഷിച്ച സാമൂഹിക അവസ്ഥയുടെ പരിഛേദമായി പുരുഷ പുരുഷ മേധാവി ത്വത്തേയും നാടകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8838264, 050-8227295 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Labels: dubai, theatre
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്