ദുബായില്‍ ഏഴ് പുതിയ മെട്രോ റെയില്‍ സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തം ആരംഭിച്ചു. ഉച്ചക്ക് 2 മണി മുതലാണ് ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ റെഡ് ലൈനില്‍ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം 18 ആയി. വന്‍ തിരക്കാണ് ഇന്ന് വൈകീട്ട് പുതിയ റെയില്‍വെ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്.
എമിറേറ്റ്സ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന്, കരാമ,എമിറേറ്റ്സ് ടവര്‍, ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി, മറീന, ഇബന്‍ ബതൂത്ത എന്നീ സ്റ്റേഷനുകളാണ് ഇന്ന് തുറന്നത്. മറ്റ് സ്റ്റേഷനുകള്‍ ഉടന്‍ തുറക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. ഇന്നുമുതല്‍ നീല നോള്‍ കാര്‍ഡുകളും വിപണിയിലെത്തി. സില്‍വര്‍ കാര്‍ഡിന് പകരമാണ് ഇത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്