16 April 2010

കേരള കഫെ v/s ഷാര്‍ജ കഫെ

sharjah-women
 
രംഗം 1:
 
സ്ഥലം : സമത്വ സുന്ദര പ്രബുദ്ധ കേരളത്തിലെ കോഴിക്കോട് നഗരം.
 
നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലായ സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ കുളിമുറിയില്‍ മൂത്രമൊഴിക്കാന്‍ കയറിയ യുവതി അവിടെ ഒളിപ്പിച്ചു വെച്ചു സ്ത്രീകളുടെ നഗ്ന രംഗങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന ഒരു ഒളി ക്യാമറ കണ്ടെത്തുന്നു. ക്യാമറ കണ്ടെടുത്ത യുവതി വിവരം തന്റെ സഹോദരനെ അറിയിക്കുന്നു. സഹോദരന്‍ ഹോട്ടലിലെത്തി ഹോട്ടല്‍ അധികൃതരോട് കാര്യം അറിയിക്കുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ പ്രശ്നം തൃപ്തികരമായി കൈകാര്യം ചെയ്യാതെ പരാതിക്കാരനുമായി വാക്കേറ്റം നടത്തുകയും, തുടര്‍ന്ന് പ്രശ്നം വഷളായി കൈയ്യേറ്റവും നടക്കുന്നു. പോലീസ്‌ രംഗത്തെത്തുന്നു. അതോടെ യുവതിയുടെ സഹോദരന്‍ ഹോട്ടലില്‍ കയറി അടിപിടി ഉണ്ടാക്കി എന്നായി കേസ്‌. സഹോദരനെ കസ്റ്റഡിയില്‍ എടുത്ത പോലീസിന്റെ പീഡനമേറ്റ് ഇയാള്‍ ആശുപത്രിയിലുമായി.
 
രംഗം 2:
 
സ്ഥലം : അറബ് രാജ്യമായ ഷാര്‍ജയിലെ ഒരു പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ സഹാറ സെന്റര്‍.
 
തിരക്കേറിയ ഷോപ്പിംഗ് മാളിലെ ഒരു ആഭരണ ശാലയില്‍ ജോലി ചെയ്യുന്ന സിറിയക്കാരന്‍ സെയില്‍സ്‌ മാന്‍, നേരെ എതിര്‍ വശത്തുള്ള കടയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ ഫോട്ടോ (മുഖത്തിന്റെ മാത്രം) അവരറിയാതെ എടുക്കുന്നു. ഇത് കണ്ട രഹസ്യ പോലീസ്‌ യുവതിയെ കാര്യം ധരിപ്പിക്കുകയും, പോലീസില്‍ പരാതി നല്‍കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. യുവതി പോലീസില്‍ പരാതി നല്‍കുന്നു. സിറിയക്കാരനെ കുറിച്ച് അന്വേഷിച്ച പോലീസ്‌ രാത്രി ഒന്‍പതു മണിയോടെ ഇയാളുടെ ഷാര്‍ജയിലുള്ള വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നു.
 
കേസ്‌ കോടതിയില്‍ അടുത്ത ദിവസം തന്നെ എത്തും. ഒരു വര്‍ഷം പിഴയും, പതിനായിരം ദിര്‍ഹം (ഒന്നേകാല്‍ ലക്ഷം രൂപ) പിഴയും, തടവ്‌ ശിക്ഷ കഴിഞ്ഞാല്‍ നാട് കടത്തലും ആണ് ഇയാള്‍ക്ക് കോടതി നല്‍കാന്‍ പോകുന്ന ശിക്ഷ.
 
സ്ത്രീകളുടെ കുളിമുറിയില്‍ അതിക്രമിച്ചു കയറി, സ്ത്രീകള്‍ മൂത്രമൊഴിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തു കയൊന്നുമല്ല ഇയാള്‍ ചെയ്തത്. ജനത്തിരക്കുള്ള ഒരു പൊതു സ്ഥലത്ത് വെച്ച് തനിക്ക്‌ ആകര്‍ഷകമായി തോന്നിയ, തനിക്ക് പരിചയമുള്ള, താന്‍ ദിവസവും കാണുന്ന, തന്റെ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ "മുഖത്തിന്റെ മാത്രം" ചിത്രം എടുക്കുകയാണ് ഇയാള്‍ ചെയ്തത്.
 
ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറി എന്നതാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയ കുറ്റം.
 
സമത്വ സുന്ദര പ്രബുദ്ധ കേരളം വേണോ, അടഞ്ഞ (ക്ലോസ്ഡ്) മുസ്ലിം നിയമം നടപ്പിലാക്കുന്ന രാജ ഭരണം വേണോ?
 
സ്ത്രീയുടെയോ പുരുഷന്റെയോ ഇതൊന്നു മല്ലാത്ത വരുടെയോ ആരുടെയെ ങ്കിലുമാവട്ടെ, ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ നമുക്ക്‌ ഇനിയും ഒരുപാട് കാലത്തെ സംസ്ക്കരണം വേണ്ടി വരുമോ?

Labels: , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

സംസ്കാരം സാംസ്കാരികം എന്നൊക്കെ മേനി പറഞ്ഞു നടക്കുന്ന സംസ്കാരശൂന്യരായ മലയാളികളോടുള്ള തികച്ചും ന്യായമായ ഒരു ചോദ്യം? നമ്മുടെ നാട്ടിലെ നിയമപാലകര്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഗര്‍വ് നിറഞ്ഞ പെരുമാറ്റത്തിന്റെയും പുതിയ ഒരു പതിപ്പ് തന്നെയല്ലേ നമ്മള്‍ അവിടെ കണ്ടത്.ഇത്തരം നെറികെട്ട പെരുമാറ്റം എന്നാണാവോ നമ്മുടെ നിയമപാലകര്‍ മാറ്റിയെടുക്കുക.ഇതെല്ലാം കാണുന്ന പൊതുജനങ്ങള്‍ പ്രതികരിക്കാതെ കഴുതകളെക്കളും താഴെ പോവുകയാണോ എന്നാണ് ഇപ്പോഴാത്തെ സംശയം.
ആ എല്ലാത്തിനും കാലം മറുപടി കൊടുക്കും എന്ന് സമാധാനിക്കാം

April 17, 2010 at 11:21 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്