08 April 2010

കെ.എസ്.സി. പ്രസിഡണ്ടായി കെ. ബി. മുരളി അഞ്ചാം തവണയും

kb-muraliഅബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ്‌ പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്‌, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്‌, മനോജ്‌, വികാസ്‌, ശരീഫ്‌, രജീദ്‌, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
 
അബു ദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീ യതകള്‍ മാറി, രണ്ടു വിഭാഗവും കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തി ക്കാന്‍ തുടങ്ങിയ തിനാല്‍ വീണ്ടും വോട്ടെടു പ്പില്ലാതെ, ഐക്യ കണ്ഠേനയാണ് മാനേജിങ്ങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്. എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

"അബുദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീയതകള്‍ മാറി, രണ്ടു വിഭാഗവും കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ വീണ്ടും വോട്ടെടു പ്പില്ലാതെ, ഐക്യകണ്ഠേനയാണ് മാനേജിങ്ങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്"...ee vibhaageeyatha maatti edukkaan munnittirangiya 'moonnaam group" KAIRALI ye ellaavarum koodi ozhivaakki alle..? avrkku ippol SEAT illallo..? -oru ksc member_

April 9, 2010 at 8:24 AM  

"ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ഏതു കമ്മ്യൂനിസ്റ്റും ഒന്നു നക്കും " എന്നും മനസ്സിലായി.
ശക്തിയുടെ 'ഷക്തി'ക്ഷയിച്ചൊ? കൈരളി തിയ്യറ്റേഴ്സ് ഇപ്പോള്‍ ഷക്തി യില്‍ ലയിച്ചതു കൊണ്ടാണോ അവര്‍ ക്കു സീറ്റ് കൊടുക്കാതിരുന്നത്??
vinod kumar Abu Dhabi

April 11, 2010 at 2:21 PM  

ഒടുവില്‍ പവനായി ശവമായി...
(നാടോടിക്കാറ്റിലെ ഒരു രംഗം ഓര്‍മ്മ വന്നു)എന്തെല്ലാം ബഹളങലായിരുന്നു, കിട്ടേണ്ടതു കിട്ടിയപ്പോള്‍ രണ്ടു വിമതന്‍ മാരും പിന്‍മാറി അല്ലേ...????
Vinod Kumar abu Dhabi

April 11, 2010 at 2:26 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്