13 December 2009

ഫെറ്റെ പ്രദര്‍ശനം ജനുവരി 7,8 തീയതികളില്‍

ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെറ്റെ പ്രദര്‍ശനം ജനുവരി 7,8 തീയതികളില്‍ നടക്കും.

ബോയ്സ് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിമാനക്കമ്പനികള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മെഡിക്കല്‍ സെന്‍ററുകള്‍, വസ്ത്രക്കമ്പനികള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന വരുമാനം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്