12 December 2009

ദുബായ് മനുഷ്യാവകാശങ്ങളുടെ അവബോധം വളര്‍ത്തുന്നു

മനുഷ്യാവകാശങ്ങളുടെ അവബോധം വളര്‍ത്താനായി ദുബായ് സര്‍ക്കാര്‍ അടുത്ത വര്‍ഷം പ്രത്യേക കേന്ദ്രം തുടങ്ങും. ഇന്നലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാഘോഷ വേളയില്‍ ദുബായ് പൊലീസിന്‍റെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള വിഭാഗത്തിന്‍റെ മേധാവി ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ ജമാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വദേശികള്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും മനുഷ്യാവകാശത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കേന്ദ്രമായിരിക്കും ദുബായ് ഹ്യൂമന്‍ റൈറ്റ്സ് വില്ലെജ് എന്ന് അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്