02 July 2009

ഫേസ്ബുക്ക് പ്രതികരണം വേനല്‍ അവധി നീട്ടി

sheikhmohammed-facebookയു.എ.ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളുടെ അടുത്ത അധ്യയന വര്‍ഷം റമസാനും പെരുന്നാള്‍ അവധിക്കും ശേഷമേ ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ ഇത് സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. അവധി ക്കാലം തീരും മുമ്പ് റംസാന്‍ ആരംഭിക്കുന്നതും അവധി നീട്ടുന്നത് കൊണ്ട് 15 ല്‍ താഴെ അധ്യയന ദിവസങ്ങള്‍ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതും കണക്കിലെടുത്താണ് വേനലവധി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിച്ച‍ത്.
 
കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിയും യു.എ.ഇ. പ്രധാനമന്ത്രിയും ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്കൂള്‍ അവധി നീട്ടുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചിരുന്നു. മിക്കവാറും എല്ലാവരും ഇതിന് അനുകൂലമായാണ് മറുപടി പറഞ്ഞത്. തന്റെ ചോദ്യത്തിന് ലഭിച്ച വന്‍ പ്രതികരണത്തിന് ഷെയ്ക്ക് മുഹമ്മദ് ഇന്നലെ നന്ദി പറയുകയും ചെയ്തിരുന്നു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്